Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mdma I

151 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ

കോ​ഴി​ക്കോ​ട്: 151 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ൽ നി​ന്ന് യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഡാ​ൻ​സാ​ഫും ഫ​റോ​ക്ക് പോ​ലീ​സും സം​യു​ക്ത​മാ​യി ന‌‌​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​ടി​മു​ഴി​ക്ക​ൽ സ്വ​ദേ​ശി അ​ൽ​ത്താ​ഫാ​ണ് പി​ടി​യി​ലാ​യ​ത്.

അ​ൽ​ഫാ​ത്ത് വ​ലി​യ​തോ​തി​ൽ ല​ഹ​രി​മ​രു​ന്ന് വി​ൽ​പ്പ​ന​യ്ക്കാ​യി എ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് ഡാ​ൻ​സാ​ഫി​ന് നേ​ര​ത്തേ വി​വ​രം ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ഇ​യാ​ൾ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. സ്കൂ‌​ൾ അ​വ​ധി​ക്കാ​ല​മാ​യ​തി​നാ​ൽ എം​ഡി​എം​എ​യ്ക്ക് ആ​വ​ശ്യ​ക്കാ​രേ​റി​യെ​ന്ന് ഇ​യാ​ൾ മൊ​ഴി ന​ൽ​കി.

ഇ​തി​നാ​ലാ​ണ് വ​ലി​യ അ​ള​വി​ൽ ല​ഹ​രി​മ​രു​ന്ന് എ​ത്തി​ച്ച​തെ​ന്നും ഇ​യാ​ൾ പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ ഇ​തി​ന് മു​മ്പും പ​ല​ത​വ​ണ എം​ഡി​എം​എ എ​ത്തി​ച്ച​താ​യി പ്ര​തി മൊ​ഴി ന​ൽ​കി.

Latest News

Corehub Up